പടച്ചോന്റെ ചിത്ര പ്രദര്‍ശ്ശനമെന്ന കഥാസമാഹാരം എഴുതിയ യുവ എഴുത്തുകാരന്‍ ജിംഷാറിന് ക്രൂരമര്‍ദനം

single-img
25 July 2016

13707711_962717010517653_3452554027398726371_n

നോവലിസ്റ്റ് പി. ജിംഷാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പെരുമ്പിലാവിന് സമീപം കൂറ്റനാട് വെച്ചാണ് മര്‍ദനേമേറ്റത്. നാലംഗം സംഘമാണ് അക്രമണം നടത്തിയത്.ഗുരുതരമായി പരുക്കുകളേറ്റ ജിംഷാര്‍ തൃത്താലയിലെ കൂറ്റനാട് മോഡേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ചാലിശേരി പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും ജിംഷാര്‍ അവശനായതിനാല്‍ മൊഴി എടുത്തിരുന്നില്ല.തുടര്‍ന്ന് ഇന്ന് വീണ്ടും പൊലീസ് മൊഴിഎടുക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഉപ്പയുടെ ഉമ്മയെ കണ്ടശേഷം കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങി വരികയായിരുന്ന ജിംഷാര്‍ ബസ് ഇല്ലായിരുന്നതിനാല്‍ മറ്റൊരാളുടെ ബൈക്കിലാണ് കൂറ്റനാട് എത്തിയത്. തുടര്‍ന്ന് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയ ഭാവത്തില്‍ സംസാരിച്ചു തുടങ്ങി. പിന്നീട് മൂന്നു പേര്‍കൂടി പെട്ടെന്ന് വരുകയും നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ച് അക്രമിക്കിക്കുയായിരുന്നു.

സംഘം ജിംഷാറിനെ നിലത്തിട്ട് മര്‍ദിക്കുകയായിരുന്നു. ചവിട്ടി നടുവിനാണ് പരിക്കേല്‍പ്പിച്ചത്. തളര്‍ന്നു വീണ ജിംഷാറിനെ അവിടെയുപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. തന്നെ മര്‍ദ്ദിച്ചത് പോപ്പുലര്‍ഫ്രണ്ട്കാരാണെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിംഷാര്‍ പറഞ്ഞു.

ജിംഷാറിന്റെ ഒമ്പത് കഥകള്‍ ചേര്‍ന്ന പുസ്തകമാണ് പടച്ചോന്റെ ചോറ്. ഇതില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ചെറുകഥയാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം. ഡിസി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.