വാളായാറില്‍ എക്‌സൈസ് ഇന്റലിജന്‍സ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ കള്ളക്കടത്ത് വസ്തുക്കള്‍

single-img
23 July 2016

29TR3_G6CBCTUMT_1__2638792fകേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റിന് സമീപം എക്‌സൈസ് ഇന്റലിജന്‍സ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയുടെ കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തു. സ്വര്‍ണം, വെള്ളി, വിദേശമദ്യം, 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം എന്നിവയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരും മൂന്ന് തൃശൂര്‍ സ്വദേശികളും അറസ്റ്റിലായി.

നികുതി വെട്ടിച്ച് സംസ്‌ഥാനത്തിന് പുറത്തുനിന്നും നിരവധി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്നത് തടയാനായിരുന്നു എക്സൈസ് ഇന്റലിജൻസിന്റെ പരിശോധന. ടൂറിസ്റ്റ് ബസ്, കെഎസ്ആർടിസി അന്തർസംസ്‌ഥാന സർവീസ് എന്നിവയിലൂടെയാണ് സാധനങ്ങൾ കേരളത്തിലേക്ക് കൂടുതലായി കടത്തുന്നത്. ഒരു കിലോ സ്വർണമാണ് തൃശൂർ സ്വദേശികളിൽ നിന്നും പിടിച്ചെടുത്തത്.