ടി.പി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

single-img
23 July 2016

image (3)സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എം.ആര്‍ രഞ്ജിത്, കെ.സി ലേഖ, ജോര്‍ജ് തോമസ്, ഐ.ടി. മനോജ് ,ഒ.കെ വിനീത്,ഡി.വിജയകുമാര്‍, എസ് രാജീവ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഒളിമ്പ്യന്‍ അഞ്ജു ബോബിജോര്‍ജ് രാജിവച്ചെതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടിപി ദാസന്‍ സ്‌പോര്‍ട്‌സ് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ടിരുന്നു.

കഴിഞ്ഞമാസം 22 നാണ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളായിരുന്നു രാജിക്ക് പിന്നില്‍. അഞ്ജു അഴിമതിക്കാരിയാണെന്ന കായികമന്ത്രി ഇ പി ജയരാജന്റെ പ്രസ്താവനയാണ് വിവദങ്ങളിലേക്കും തുടര്‍ന്ന് അഞ്ജുവിന്റെ രാജിയിലേക്കും നയിച്ചത്.