മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍.

single-img
23 July 2016

AB-7

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍. 48 മണിക്കൂറിനുള്ളില്‍ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി

തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം ഇവ സ്വയംഭരണ വകുപ്പിനും നല്‍കും. വിവരാവകാശ കമ്മിഷനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന കമ്മിഷണറുടെ നിര്‍ദേശത്തിന് എതിരായാണ് സര്‍ക്കാര്‍ നേരത്തേ നിലപാടെടുത്തിരുന്നത്. എന്നാല്‍ ഇക്കാര്യം വിവാദമായതോടെ സര്‍ക്കാര്‍ നിലപാട് തിരുത്തുകയായിരുന്നു.