ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം;വിജയകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് അറസ്റ്റിലായ യുവതി

single-img
23 July 2016

mayur-vihar-story_647_072316111927

ഡല്‍ഹിയില്‍ മലയാളിയായ വിജയകുമാറിന്റെ കൊലയുമായി ബന്ധപ്പെട്ട് പ്രതിയായ യുവതിയെ (26) ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. ജോലി വാഗ്ദാനം ചെയ്തു വിജയകുമാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നു യുവതി പൊലീസിനു മൊഴി നല്‍കി. ഇതു തുടരാന്‍ നിര്‍ബ്ബന്ധിച്ചതാണു കൊലയ്ക്കു കാരണമായത്.

ബുധനാഴ്ചയാണ് മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്‌മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി.ബി.വിജയകുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീ നടന്നുനീങ്ങുന്നത് അപാര്‍ട്‌മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.