കുട്ടികളുടെ സുഖമായ ഉറക്കത്തിനായി ഇവ പരീക്ഷിച്ചുനോക്കു.

single-img
23 July 2016

sleeping-baby

മിക്കകുട്ടികളും  രാത്രിയിൽ കരഞ്ഞും ബഹളം വെച്ചും മാതാപിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്. ജോലിഭാരവും ഉറക്കമില്ലായ്മയും മാതാപിതാക്കളെ അലട്ടുന്ന പ്രശ്നമാണ്. മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ രാത്രികാലങ്ങളിൽ കുട്ടികൾക്ക് നൽകിയാൽ അവർ സുഖമായി ഉറങ്ങുന്നതാണ്.
1.ഏത്തപ്പഴം
പൊട്ടാസ്യം മഗ്നീഷ്യം വിറ്റാമിൻ B6 എന്നിവയുടെ കലവറയായ ഏത്തപ്പഴം സുഖപ്രദമായ ഉറക്കം പ്രദാനം ചെയ്യുന്നു.
2.ഓട്ട്സ്
ഓട്ട്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.അതോടൊപ്പം നല്ല ഉറക്കവും നൽകുന്നു.
3.കൈതച്ചക്ക
കൈതച്ചക്ക ദഹനത്തെ എളുപ്പമാക്കുന്നു.കൈതച്ചക്കയിൽ മെലറ്റോണിന്റെ അളവ് ഏത്തപ്പഴത്തിലും ഓട്സിലും ഉള്ളതിനേക്കാൾ വളരെ കൂടുതലാണ്.
4.പാൽ
പാലിൽ അടങ്ങിയിരിക്കുന്ന മെലറ്റോണിനും ട്രൈപ്റ്റോഫനും ഉറക്കത്തെ സുഗമമാക്കുന്നു.
5.മുന്തിരി
രാത്രി ഭക്ഷണത്തിനൊപ്പം അല്പം മുന്തിരി കഴിച്ചാൽ നന്നായി ഉറങ്ങാൻ കഴിയും.