മുന്നാറിലെ ദേശീയോദ്യാനമായ പാമ്പാടുംചോലയിലേക്ക് ഒരു യാത്ര പോകാം

Photo:Varkey Parakkal

Photo:Varkey Parakkal

മനസ്സിൽ കാഴ്ചകളുടെ കൊട്ടാരം പണിയുന്ന,മനോഹരമായ ദൃശ്യങ്ങളെ ഓർമയിലേക്ക് അടുപ്പിക്കുന്ന കാഴ്ചകളുടെ കവാടമാണ് മൂന്നാർ.മുന്നാറിലേക്കുള്ള യാത്രകൾ കേവലം ഒരു യാത്രയായി മാത്രം അവസാനിക്കുന്നില്ല.നേരെമറിച്ചു,യാത്രികരുടെ മനസ്സിൽ എന്നും ഓർത്തിരിക്കാൻ ഒരുപിടി അനുഭൂതികളും,ആഹ്ലാദവും,ഓർമകളും മൂന്നാർ നൽകുമെന്ന് തീർച്ചയാണ്.എത്ര പോയാലും കണ്ടുതീർക്കാൻ കഴിയാത്ത നിരവധി കാഴ്ചകളുണ്ട് മൂന്നാറിന് ചുറ്റും.അതിൽ ഒന്നാണ് പാമ്പാടുംചോല ദേശീയോദ്യാനം.

കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുതാണ് പാമ്പാടുംചോല.മൂന്നാർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ ഉദ്യാനം സ്ഥിതി ചെയുന്നത്.മുന്നാറിലെ ടോപ് സ്റ്റേഷന് സമീപത്തായി 1.318 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ദേശീയോദ്യാനം.2003 ഇൽ ആണ് ഈ സ്ഥലം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

വനംവകുപ്പും പ്രാദേശിക ആദിവാസി വിഭാഗങ്ങളുമായി ചേർന്ന് പാമ്പാടുംചോലയിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്കായി ഇക്കോടൂറിസം പരിപാടികൾ നടത്തിവരുന്നുണ്ട്.ട്രെക്കിങ്,ക്യമ്പിങ്,എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പ്രവർത്തങ്ങൾ.മൂന്നാർ-കൊടൈക്കനാൽ വനപാതയിലൂടെ വണ്ടാരാവിലെ വാച് ടവർ വരെയുള്ള ട്രെക്കിങ് ആണ് ഏറ്റവും ജനപ്രിയമായ ട്രെക്കിങ്.സഞ്ചാരികൾക്ക് കാഴ്ചയുടെ മനോഹരമായ ദൃശ്യങ്ങൾ പകർന്ന്കൊണ്ട് പാമ്പാടുംചോല സഞ്ചാരികളെ കാത്തിരിക്കുന്നു.