വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

brinjal_image_20160102124641വൈവിധ്യമാർന്ന ആകൃതിയിലും നിറത്തിലും വഴുതനങ്ങ ലഭ്യമാണ്.എന്നാൽ വഴുതനങ്ങയുടെ ആരോഗ്യ ഗുണത്തെപ്പറ്റി അധികമാരും കേട്ട് കാണില്ല.പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ വഴുതനങ്ങ നമുക്ക് പ്രധാനം ചെയുന്നുണ്ട്.

വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നുണ്ട്.കൂടാതെ,രക്ത സമ്മർദ്ദത്തിന്റെ തോത് സാധാരണ നിലയിൽ നിലനിർത്താനും ഇത് സഹായിക്കും.കൊളസ്‌ട്രോളിന്റെ അളവും രക്ത സമ്മർദ്ദവും സാധാരണ നിലയിൽ ആയിരിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയുന്നു.ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ കോശനാശം പ്രതിരോധിക്കാൻ വഴുതനങ്ങ സഹായിക്കും.

മികച്ച ഓർമശേഷി നിലനിർത്താനും ഇവ സഹായിക്കും.കൂടാതെ,സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാൻ സഹായകമാണ്.വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നാസുനിന് എന്ന മിശ്രിതമാണ് ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നത്.

വഴുതനങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്.അതുപോലെ പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് പകരമായുള്ള പ്രകൃതി ദത്തമായ മാർഗങ്ങൾ തേടുകയാണെങ്കിൽ വഴുതനങ്ങ ഏറ്റവും ഉത്തമമാണ്.കാരണം,വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.മുടിയിലെ ജലാംശം നിലനിർത്താനും ഇത് സ്ഥിരമായി കഴിക്കുന്നത് സഹായിക്കും.

വൃക്കയിലെ കല്ലുകൾ ആദ്യ ഘട്ടം തന്നെ നീക്കം ചെയുക, ആസ്ത്മ,ദന്ത സംബന്ധമായ പ്രശ്നങ്ങൾ ,ധമനികൾ ചുരുങ്ങുന്ന അവസ്ഥ എന്നിവയ്ക്കും പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങൾ വ്യക്തമാകുന്നു.വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.അതോടൊപ്പം വരണ്ട ചർമ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിക്കും.