ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അണിനിരക്കുക മുസ്ലിം സംഘടനകള്‍

single-img
22 July 2016

Terrorism-Word-Cloud
തിരുവനന്തപുരം: ആഗോളതലത്തില്‍ ഐ.എസിന്റെ നേതൃത്വത്തില്‍ നടക്കു ഭീകരാക്രമണങ്ങളെയും മനുഷ്യക്കുരുതിയെയും തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നന്ദാവനത്തുള്ള അസോസിയേഷന്‍ ഹാളില്‍ ചേര്‍ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ശക്തമായി അപലപിക്കുകയും അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
മുസ്‌ലിം അസോസിയേഷന്‍ വിളിച്ചുചേര്‍ത്ത വിവിധ മുസ്‌ലിം സംഘടനകളുടെയും മതപണ്ഡിതന്മാരുടെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളുടെയും സംയുക്ത യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു. മൗലവി വി.പി. സുഹൈബ് (പാളയം ഇമാം), അബ്ദുല്‍ ഗഫാര്‍ മൗലവി (മണക്കാട് വലിയപള്ളി ഇമാം), പാനിപ്ര ഇബ്രാഹീം മൗലവി (കേശവദാസപുരം മസ്ജിദ് ഇമാം), ഷഹീര്‍ മൗലവി (ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്), സഹീദ് മുസ്‌ലിയാര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ്), ബീമാപള്ളി റഷീദ് (മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്), അഡ്വ. എന്‍. തംറൂഖ് (ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ്), എ. ഇബ്രാഹീം മൗലവി (എസ്.ഡി.പി.ഐ), പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (ഖത്തീബ്‌സ് & ഖാസി ഫോറം), അല്‍ അമീന്‍ (കെ.എന്‍.എം. ജില്ലാ സെക്ര’റി), എം. നാസറുദ്ദീന്‍ ഫാറൂഖി (കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ്), റഷീദ് മദനീ (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍), ആല്‍ഫാ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ (ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്), അഷറഫ് കടയ്ക്കല്‍ (തര്‍ബിയ്യത്തുല്‍ ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റ്), ഡോ. എ. നിസാറുദ്ദീന്‍(ഖുര്‍ആന്‍ ഫൗണ്ടേഷന്‍), പ്രൊഫ.കെ.എ. ഹാഷിം (എം.എസ്.എസ് ജില്ലാ പ്രസിഡന്റ്), വിഴിഞ്ഞം ഹനീഫ്( കേരളാ മുസ്‌ലിം ജമാഅത്ത് കൗസില്‍), ഷിജു (കെ.എം.വൈ.എഫ്), സൈനുലാബ്ദീന്‍ (മെക്ക), അഡ്വ.എം.എ. സമദ് (എം.എസ്.എസ് ജില്ലാ സെക്ര’റി) എിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഡോ.എസ്. സുലൈമാന്‍ പ്രമേയം അവതരിപ്പിച്ചു. മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം. നജീബ് അധ്യക്ഷത വഹിച്ചു. സെക്ര’റി പരീത് ബാവാ ഖാന്‍ സ്വാഗതം പറഞ്ഞു.
സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍, ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദര്‍ശനമായ ഇസ്‌ലാം എല്ലാത്തരം ഭീകരവാദ പ്രവണതകളെയും വര്‍ഗീയ സാമൂദായിക നിലപാടുകളെയും നിരാകരിക്കുുവെും മുസ്‌ലിം നാമദാരികളുടെ പേരിലും അല്ലാതെയും ലോകത്ത് നടക്കു എല്ലാ ഭീകരതീവ്രവാദ പ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിക്കുതായും കേരളത്തില്‍ നിും ദുരൂഹ സാഹചര്യത്തില്‍ വിദേശത്തേക്ക് കടുകളഞ്ഞവരെ ഐ.എസുമായി ബന്ധിപ്പിക്കുതില്‍ നിും മാധ്യമങ്ങള്‍ പിന്മാറണമെും സത്യസന്ധമായ അന്വേഷണം നടത്തി ദുരൂഹത നീക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സദ്ധമാകണമെും ആവശ്യപ്പെ’ു.
ഐ.എസ് ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കാന്‍ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ കൂ’ായ്മ സംഘടിപ്പിക്കാനും മുസ്‌ലിം സമൂഹം നേരിടു പൊതുവായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുതിനും യോജിച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുതിനുമായി തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ഒരു പൊതുവേദി രൂപീകരിക്കാനും തീരുമാനിച്ചു.