29 സൈനിക ഉദ്യോഗസ്ഥരുമായി ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി.

single-img
22 July 2016

an-32-story_647_072216013310ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാണാതായി. ചെന്നൈയിലെ താംബരത്തു നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കു പോയ വിമാനമാണ് അപ്രത്യക്ഷമായത്. 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 7.46 നാണ് വിമാനത്തിൽ നിന്ന് അവസാന സന്ദേശം ലഭിച്ചത്. 8.12നു ശേഷം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

വ്യോമസേനയും നാവികസേനയും തീരസംരക്ഷണ സേനയും അന്വേഷണം ആരംഭിച്ചു.