ഐഎഎസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികവാഹനത്തിലെ കൊടിയും ബോർഡും മാറ്റണമെന്ന് ഗതാഗതകമ്മീഷണർ

single-img
22 July 2016

carഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർമാരടക്കമുള്ള ജുഡീഷൽ ഓഫീസർമാരുടെ കാറുകളിൽ ഉപയോഗിച്ചിരിക്കുന്ന അധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഗതാഗതകമ്മീഷണർ ടോമിൻ തച്ചങ്കരി. ഇക്കാര്യം ആവശ്യപ്പെട്ട് തച്ചങ്കരി അഡ്വക്കേറ്റ് ജനറലിന് കത്ത് നൽകി. ഐഎഎസ് ഉദ്യോഗസ്‌ഥർ കാറിലെ കൊടി മാറ്റണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുന്നതായും തച്ചങ്കരി പറഞ്ഞു. ഇതിനെതിരെ എന്തു തന്നെ എതിർപ്പുണ്ടായിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടി മാറ്റണമെന്ന ഗതാഗത കമ്മീഷണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇവ പാലിക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കട്ടെയെന്നും ഇവര്‍ പറയുന്നു.