ടു വീലർ വിൽപ്പന;ഒന്നാം  സ്ഥാനം പിടിച്ചടക്കി ഹോണ്ട ആക്ടിവ.

v_honda-activa-3g
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ടൂ വീലർ എന്ന പട്ടം ഇന്ത്യ ഹോണ്ട ആക്ടിവക്ക് സ്വന്തം.മോട്ടോർ ബൈയിക്കുകൾ 17 വർഷക്കാലം ഹീറോ സസ്‌പ്ലെൻഡർ കുത്തകയാക്കി വെച്ച ഒന്നാം സ്ഥാനമാണ്  ഹോണ്ട ആക്ടിവ സ്വന്തമാക്കിയത്.ഈ വർഷം ജനുവരി  ജൂൺ കാലയളവിൽ ഹോണ്ട ആക്ടിവയുടെ 13.38 ലക്ഷം യൂണിറ്റുകളായാണ്  വിറ്റഴിഞ്ഞതെന്നു  വാഹന നിര്മാതാക്കളുടെ  സംഘടനയായ സിയാമിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.സ്‌പ്ലെൻഡറിന്റെ 12.33 ലക്ഷം യൂണിറ്റുകളാണ് ഇക്കാലയളവിൽ  പുതിയതായി നിരത്തിലെത്തിയത്.
2015 ജനുവരി ജൂൺ കാലയളവിനെ  അപേക്ഷിച്ച് ഈ വർഷത്തെ സമാന കാലയളവിൽ ആക്ടിവയുടെ 1.97 ലക്ഷം അധിക യൂണിറ്റുകൾ വിറ്റഴിഞ്ഞുവെന്ന് ഹോണ്ട വ്യക്തമാക്കി