ബാർ ഉടമകളുടെ പരാതിയിൽ കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുക്കും

single-img
21 July 2016

k-babu3മുൻ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ബാർ ഹോട്ടൽ ഉടമകളുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡയറക്റ്റർക്ക് ശുപാർശ നൽകിയിരിക്കുന്നത്.

ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ കെ.ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.

പഠിച്ചിട്ട് പ്രതികരിക്കാമെന്നായിരുന്നു ബാബുവിന്‍റെ പ്രതികരണം. ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് നടത്തിട്ടുണ്ടെന്ന ബാർ ഹോട്ടൽ അസോസിയേഷൻ ഉടമകളുടെ പരാതിയിലാണ് ബാബുവിനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുക. ബാബു മന്ത്രി ആയിരുന്നപ്പോൾ എടുത്തിരുന്ന മുഴുവൻ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാർ ഹോട്ടൽ ഉടമകൾക്കായി വി.എം.രാധാകൃഷ്ണൻ വിജിലൻസിൽ പരാതി നൽകിയിരുന്നത്.