ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി:ശിക്ഷ വെള്ളിയാഴ്ച.

single-img
20 July 2016
ആട് ആന്റണി

ആട് ആന്റണി

പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആട് ആന്റണിയെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

ഗ്രേഡ് എസ്.ഐ ജോയിക്കും ആന്റണിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം ആന്റണിക്കെതിരെ തെളിഞ്ഞു. ദീര്‍ഘകാലം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ ആന്റണി കഴിഞ്ഞവര്‍ഷമാണ് പിടിയിലായത്.

കൊല്ലം പാരിപ്പള്ളിയില്‍ കവര്‍ച്ചക്കിറങ്ങിയ ആട് ആന്റണിയെ പിടികൂടിയപ്പോഴാണ് പോലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തി പ്രതി രക്ഷപെട്ടത്. 2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം.