ആര്‍എസ്എസ്സിനെതിരായ രാഹുലിന്റെ പ്രസ്താവന: മാപ്പു പറയണമെന്ന് സുപ്രീംകോടതി

single-img
19 July 2016

rahul-gandhi-bjp-clash2

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന പരാമർശത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അല്ലെങ്കിൽ വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി. ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ നടത്തിയ പരാമർശം ചോദ്യം ചെയ്ത് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. രാഹുലിന്റെ പ്രസ്താവന പൊതുജനത്തിനു ഗുണമോ ദോഷമോയെന്നത് പരിഗണിച്ചായിരിക്കും കേസ് മുന്നോട്ടുകൊണ്ടുപോകുക. ഒരു സംഘടനയെ ഒന്നടങ്കം കുറ്റപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല. കേസില്‍ വിശദവിവരങ്ങള്‍ കൈമാറാന്‍ രാഹുലിന് കോടതി അടുത്ത ബുധനാഴ്ച വരെ സമയം അനുവദിച്ചു.