അവിഹിത ഗർഭം ധരിച്ച മകളെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

honourkilling525

മൂന്നു മാസം ഗർഭിണിയായ അവിവാഹിതയായ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വാദി ഗ്രാമത്തിലാണ് സംഭവം.ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടർന്നു കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് അമ്മ മകളുടെ കഴുത്തിൽ ദുപ്പട്ട കുരുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

വീട്ടുകാർ എതിർത്തിട്ടും പ്രദേശത്തെ ചെറുപ്പക്കാരനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളുടെ സഹായത്തോടെ സാധാരണ മരണമെന്ന നിലയിൽ രഹസ്യമായി സംസ്കരിക്കാൻ ശ്രമം നടത്തി.സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരമറിയിക്കുകയും ,പരിശാധനയിൽ കഴുത ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് കാണ്ടെത്തുകയും, അമ്മ കുറ്റം സമ്മതിക്കുകയും ചെയ്തു