കേരളത്തിൽ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ ശിക്ഷ കർശനമാക്കുന്നു

single-img
19 July 2016
A man urinates in the street during a night out in Newcastle, northern England May 3, 2009.    REUTERS/Nigel Roddis    (BRITAIN SOCIETY)

Photo:REUTERS/Nigel Roddis (BRITAIN SOCIETY)

പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ കർശന നടപടികൾക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം മലമൂത്രവിസര്‍ജനരഹിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സർക്കാർ.ഇതിന്‍െറ ഭാഗമായി നവംബര്‍ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് ഫ്രീ സോണ്‍ ആകും. മാര്‍ച്ച് 31നകം മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും പ്രഖ്യാപനം നടത്തണം.

2011ലെ പുതിയ പൊലീസ് നിയമപ്രകാരം തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം ചെയ്യുന്നത് ഒരു വര്‍ഷംവരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.പോലീസിന്റെ സഹായത്തോടെയാകും തദ്ദേശ സ്ഥാപനങ്ങള്‍ കർശന നടപടികളിലേയ്ക്ക് കടക്കുന്നത്