ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു,ആത്മഹത്യാ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ • ഇ വാർത്ത | evartha
Videos

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു,ആത്മഹത്യാ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ

local

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു.ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയ വഴി ആത്മഹത്യാ ശ്രമം നടത്തിയ വിഡിയോ ലോകത്താകമാനം വൈറലായി.ജൂലൈ 10 ന് മുംബൈയിലെ ബയന്ദർ സ്റ്റേഷനിൽ വച്ചാണ് സംഭവം നടന്നത്.

മരിച്ചയാളുടെ വിവരങ്ങൾ ഒന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ല.പിങ്ക് ഷർട്ടും ജീന്സുമായിരുന്നു വേഷം.പ്ലാറ്റ്‌ഫോം നമ്പർ 6 ഇൽ അയാൾ നായ്‌ഗോണിൽ നിന്ന് വരുന്ന ട്രെയിനിനെ ക്ഷമയോടെ കാത്തിരിക്കുന്നതായി ദൃശ്യങ്ങൾ കാണിക്കുന്നു.പിന്നീട്,ട്രെയിൻ സ്റ്റേഷനോട് അടുക്കുമ്പോൾ ട്രാക്കിലേക് ചാടുകയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു.

മരിച്ചയാളുടെ കൈവശം യാതൊരു ഐഡന്റിറ്റി രേഖകളും ഉണ്ടായിരുന്നില്ല.അയാളുടെ കീശയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ കോൾ ഡാറ്റാ റെക്കോർഡ്‌സ് അയാളുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കാൻ സഹായിക്കുമെന്ന് സീനിയർ ഇൻസ്‌പെക്ടർ മഹേഷ് ബാഗ്വേ അഭിപ്രായപ്പെട്ടു.

മുംബൈയിലെ ഈ റയിൽവെ ട്രാക്ക് ദിനംപ്രതി ഒരു അപകട മേഖലയായി മാറുകയാണ്.ഈ വർഷത്തെ ജനുവരി മുതൽ ജൂലൈ വരെ 228 അപകട മരണങ്ങളും,40 ഓളം ആത്മഹത്യയും ഇവിടെ നടന്നതായി രേഖകൾ ചൂണ്ടികാട്ടുന്നു.