പുനലൂരിൽ സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി

single-img
19 July 2016
ഫയൽ ചിത്രം

ഫയൽ ചിത്രം

പുനലൂർ ചെമ്പനരുവി സെന്റ് പോൾസ് എംഎസ്സി എൽപി സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് വ്യാജമദ്യ നിർമാണം നടത്തുന്ന സി.എ.സത്യൻ എന്നയാളാണ് പിടിയിലായത്.

കുട്ടികൾക്ക് കഞ്ഞി വിതരണം ചെയ്യുന്നതിനു മുൻപ് വിഷം കലർത്തിയത് കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് തൊട്ടുമുൻപ് കഞ്ഞിപ്പുരയിൽ നിന്നും ഒരാൾ ഇറങ്ങിപോകുന്നത് കണ്ട് സംശയം തോന്നിയ സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. അധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ കഞ്ഞിയിൽ വിഷം ചേർത്തുവെന്ന് കണ്ടെത്തി.