കയ്യിൽ ബിയർ കുപ്പിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്ത ക്രിക്കറ്റ് താരം കെ എൽ രാഹുൽ

single-img
19 July 2016

kl-rahul-f-1468682917കയ്യിൽ ബിയർ കുപ്പിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്ത ക്രിക്കറ്റ് താരം കെ എൽ രാഹുൽ സംഭവം ചർച്ചയായതിനെ തുടർന്ന് ചിത്രം പിൻവലിച്ചു.ക്രിക്കറ്റ് താരങ്ങൾ തെറ്റായ സന്ദേശങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ബി സി സി ഐ രംഗത്ത്.ക്രിക്കറ്റ്  താരങ്ങളെ അന്ധമായി ആരാധിക്കുന്ന കൊച്ചുകുട്ടികളടക്കമുള്ള ആളുകളെ ഇത്തരം ചിത്രങ്ങൾ സ്വാധീനിക്കുമെന്ന വസ്തുത കണക്കിലെടുത്തുകൊണ്ടായിരിക്കണം താരങ്ങൾ ഇത്തരത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ എന്നു ബി സി സി ഐ യിലെ ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
ചിത്രം വിവാദമായതിനെ തുടർന്ന് കെ എൽ രാഹുൽ സോഷ്യൽ മീഡിയയിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കി.ജൂലായ് 21 ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് താരങ്ങൾ  ഇതിനോടകം തന്നെ ആന്റിഗ്വയിൽ എത്തിച്ചെർന്നിട്ടുണ്ട്.അനിൽ കുംബ്ലെ ആദ്യമായി ചീഫ് കോച്ചായും കോഹിലി ആദ്യമായി കരീബിയൻ പര്യടനത്തിൽ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്ന പാരമ്പരയാണിത്.