ഉപ്പ് ദിവസം 5 ഗ്രാമിൽ കൂടരുത്

single-img
19 July 2016

eat-less-salt-sodiumനാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കുടുതലാണ്.15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിൽ എത്തുന്നത്.ബേക്കറി വിഭവങ്ങൾ,അച്ചാറുകൾ ,വറുത്തതും പൊരിച്ചതുമായ ആഹാര പദാർത്ഥങ്ങൾ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിൽ എത്തുന്നത്.സംസ്കരിച്ച ഭക്ഷണ സാധനങ്ങളിൽ ഉപ്പിന്റെ അളവ് വളെരെ കൂടുതലാണ്.ചിപ്സ്,പപ്പടം,എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിന് കിട്ടുന്നുണ്ട്.

ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം ഒരു ടിസ്പുൺഉപ്പ് മാത്രമാണ് ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ളത് .ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പ് മതി.2-3 വയസാകുമ്പോൾ രണ്ടു ഗ്രാം ഉപ്പ്,6-7 വയസാകുമ്പോൾ മൂന്ന് ഗ്രാം ഉപ്പ്,കൗമാരപ്രായം മുതൽ അഞ്ചു ഗ്രാം ഉപ്പ് എന്നാണ് കണക്ക്‌.നന്നായി വിയർത്തു ജോലി ചെയ്യുന്നവർക്ക്‌ പോലും ദിവസം ആറു ഗ്രാം ഉപ്പിൽ താഴെ മതി.രക്തസമ്മർദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. അമിതമായി ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്ന് കുടും.ഉപ്പിന്റെ അളവ് കൂടിയാൽ ശരീരത്തിൽ നിന്നു കാൽസ്യത്തിന്റെ അളവ് കുടുതലായി നഷ്‌ടപ്പെടും.