മുഖ്യമന്ത്രിയുടെ നിയമോപദേശക സ്‌ഥാനം അഡ്വ.എം.കെ.ദാമോദരൻ ഒഴിയുന്നു. വിവാദങ്ങളെ തുടർന്നാണ് അദ്ദേഹം സ്‌ഥാനം ഒഴിയാൻ തീരുമാനിച്ചത്. അടുപ്പക്കാരുമായി അദ്ദേഹം ചർച്ച ചെയ്ത ശേഷമാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്നാണ് സൂചന.
എം.കെ.ദാമോദരൻ വിവാദത്തിൽ ഘടകകക്ഷികളുടെ അതൃപ്തി മൂർച്ഛിക്കുന്നതിനിടെയാണു എം.കെ.ദാമോദരൻ സ്‌ഥാനമൊഴിയുമെന്ന വാർത്തകൾ പുറത്ത് വരുന്നത്.