ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം സ്ത്രി ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ • ഇ വാർത്ത | evartha
Health & Fitness

ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം സ്ത്രി ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ

134127959_62ee58d2-184c-11e6-a43b-6996e2e2942cജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം സ്ത്രി ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ,ഇതിൽ 46% സ്ത്രീ രോഗികളും അൻപതുവയസിൽ താഴെയുള്ളവരാണ്.വൈകിയുള്ള വിവാഹം,പരപുരുക്ഷ ബന്ധം,വൈകിയുള്ള ഗർഭധാരണം,ഇവയെല്ലാ സ്‌ത്രികളിലെ ക്യാൻസർ രോഗം വർധിപ്പിക്കുന്നതിന് കാരണമാകുന്നു .

ഇന്ത്യയിൽ 2% സ്ത്രീ ക്യാൻസർ രോഗികൾ 20 നും 30 തിനും ഇടയിൽ പ്രായം ഉള്ളവരാണ്.30 തിനും 40 തിനും ഇടയിൽ പ്രായമുള്ള 16% ക്യാൻസർ രോഗികളും,40 തിനും 50 ഇടയിൽ പ്രായമുള്ള 28% സ്ത്രീ ക്യാൻസർ രോഗികൾ ഇന്ത്യയിൽ ഉണ്ട്.

രോഗം മൂർച്ഛിച്ചതിനു ശേഷമാണ് സ്ത്രീകളിൽ ഭൂരിഭാഗവും ചികിത്സതേടി എത്തുന്നത്,ഇത് മരണ നിരക്ക് കൂട്ടുന്നു .നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ക്യാൻസർ പ്രീവെൻഷൻ ആൻഡ് റിസേർച്, NICPR ന്റെ അഭിപ്രായത്തിൽ എല്ലാ എട്ടുമിനിറ്റിലും ഗർഭാശയ ക്യാൻസർ മൂലം ഒരു സ്ത്രീ മരണമടയുന്നു.എല്ലാദിവസവും പുതിയതായി രണ്ടു സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ കണ്ടുപിടിക്കുമ്പോൾ,ഒരു സ്ത്രീ എന്ന കണക്കിൽ ബ്രെസ്റ്റ് ക്യാൻസർ മൂലം മരണമടയുന്നു.2,500 പേരാണ് പുകയില ഉൽപ്പന്നങ്ങൾ കാരണം മരണത്തിനിടയാകുന്നത്.
യുവതികളിൽ ബ്രെസ്റ്റ് ക്യാൻസർന്റെ നിരക്ക് ദിനം പ്രതി കൂടിവരുന്നതായിയാണ് പഠനങ്ങൾ തെളിയിക്കുന്നത്.