സൗന്ദര്യവര്‍ദ്ധനയ്ക്ക് ശസ്ത്രക്രിയ, അറിയേണ്ടതെല്ലാം

Concept of cosmetic effects, treatment and skin care.  face of yവൈദ്യശാസ്ത്ര രംഗത്ത് സാധാരണക്കാര്‍ക്ക് ഏറെ അജ്ജതകളും തെറ്റിധാരണകളും നിലനില്‍ക്കുന്ന ഒരു മേഖലയാണ് ഇന്നും പ്ലാസ്റ്റിക് സര്‍ജറി. പ്ലാസ്റ്റിക് സര്‍ജറിയിലെ പ്രധാന ഉപവിഭാഗമാണ് കോസ്മറ്റിക് സര്‍ജറി അഥവാ സൗന്ദര്യ ശസ്ത്രക്രിയ. പണ്ടുകാലങ്ങളില്‍ താരങ്ങളും അതി സമ്പരും മാത്രമായിരുന്നു സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ശസ്ത്രക്രിയയുടെ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന്‍ സാധാരണക്കാര്‍ പോലും സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോസ്മറ്റിക് സര്‍ജറിക്ക് തയ്യാറാവുന്നുണ്ട്, ഇന്ത്യയില്‍ വളരെക്കാലം ആരും ശ്രദ്ധിക്കാതെയിരുന്ന സൗന്ദര്യ ശസ്ത്രക്രിയ ഇന്ന്‍ ഒരു സജീവരംഗമായി മാറിയിരിക്കുന്നു.

 

അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന അവയവ വൈരൂപ്യങ്ങള്‍ ,പൊള്ളലാല്‍ വുചേരുന്ന മുഖ-ശരീര പ്രശ്നങ്ങള്‍ തുടങ്ങിയവ മാറുന്നതിന്, ജന്മനാലുള്ള കുറവുകള്‍ മാറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കുതിന് എല്ലാം ഇന്ന്‍ ഈ ശസ്ത്രക്രിയ ജനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ന്‍ സൗന്ദര്യ ശസ്ത്രക്രിയകള്‍ ചെയ്യണോ എതല്ല പ്രശ്നം എത്ര കൃത്യമായും ഭംഗിയായും ചെയ്യാം എതാണ് ജനങ്ങള്‍ ചിന്തിക്കുത്. വര്‍ദ്ധിച്ച ചികിത്‌സാ സംവിധാനങ്ങളുടെയും വിദഗ്ദ ഡോക്ടര്‍മാരുടെയും ലഭ്യതയും താങ്ങാവുന്ന ചെലവുമാണ് സാധാരണക്കരെ ഈ ചികിത്‌സയിലേക്കടുപ്പിച്ചത്. എന്നാല്‍ ഏതൊക്കെ പ്രശ്‌നങ്ങള്‍ക്ക് ഈ ചികിത്‌സ പ്രയോജനപ്പെടുത്താനാവുമെന്ന്‍ നല്ലൊരു വിഭാഗത്തിനും ഇപ്പോഴും അറിയില്ല. സാധാരണ ചെയ്തു വരുന്ന വിവിധ തരം കോസ്മറ്റിക് സര്‍ജറികളെ പരിചയപ്പെടുത്തുകയാണിവിടെ.

 

അബ്‌ഡോമിനോപ്‌ളാസ്റ്റി

 

ചാടിയ വയര്‍ കുറയ്ക്കുതിനുള്ള ശസ്ത്രക്രിയയാണിത്. അമിതമായിത്തുള്ള ചര്‍മ്മവും മാംസപേശിയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൂങ്ങിയ പേശികള്‍ മുറുക്കിതയ്ക്കുകയാണ് പ്രസ്തുത ശസ്ത്രക്രിയയില്‍ ഉള്‍പ്പെടുന്നത്. അവ നടത്തുതോടെ മിക്കവാറും അവസരങ്ങളില്‍ ഒപ്പം തന്നെ ലൈപ്പോസക്ഷന്‍ പ്രയോഗത്തിലൂടെ അമിതമായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പും നീക്കം ചെയ്യും.

 

ലൈപ്പോസക്ഷന്‍

 

അബ്‌ഡോമിനോപ്‌ളാസ്റ്റിയുട ഒപ്പം തന്നെ അധികമുള്ള കൊഴുപ്പും നീക്കം ചെയ്യു പ്രകിയയാണ് ലൈപ്പോസക്ഷന്‍. വയറ്റിലെ മാത്രമല്ല, ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേയും കൊഴുപ്പ് ലൈപ്പോസക്ഷന്‍ വഴി നീക്കം ചെയ്യാനാകും. ഏതാനും മില്ലീ മിറ്റര്‍ വ്യാപ്തിയുള്ള മുറിവുണ്ടാക്കി ലൈപ്പോ സെഷന്‍ ക്യാനുല ഉപയോഗിച്ചാണ് കൊഴുപ്പ് പുറത്തെടുക്കുന്നത്. കൈകാലുകള്‍, മാറ്, വയര്‍, പിന്‍ഭാഗങ്ങള്‍ എിവിടങ്ങളിലെ കൊഴുപ്പ് ഇപ്രകാരം നീക്കം ചെയ്യാനാകും.12 ലിറ്റര്‍ കൊഴുപ്പ് വരെ നീക്കാനാകും. ശരീരത്തിന് ആകാരഭംഗി വരുത്തുതിന് ബോഡി കോണ്ടൂറിംഗ് എാണ് കോസമറ്റിക് സര്‍ജറിയില്‍ പറയുന്നത്.

 

റെയ്‌നോപ്‌ളാസ്റ്റി

സ്ത്രീ പുരുഷ ഭേദമന്യേ പലരും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് ഭംഗിയില്ലാത്ത മൂക്ക്. മൂക്കിന്റെ ആകൃതി മാറ്റുന്ന ശസ്ത്രക്രിയയാണ് റെയ്‌നോ പ്‌ളാസ്റ്റി. പുറമേ കാണാതെ മൂക്കിനകത്തുണ്ടാക്കുന്ന ചെറിയ മുറിവ് വഴിയാണ് ഈ ശസ്ത്രക്രിയ. മൂക്കിന്റെ പാലം ഉയര്‍ത്തുക, വളവ് മാറ്റുക, നീളം കൂട്ടുക, ഇടുങ്ങി ഭംഗിയുള്ളതാക്കുക എന്നിവയെല്ലാം ഇതു വഴി ചെയ്യാനാകും. മൂക്കിന്റെ പാലത്തില്‍ത്തയെുള്ള കശേരു, ചെവി, മാറെല്ല് എിവിടങ്ങളില്‍ നിന്നെടുക്കുന്ന കശേരു ഉപയോഗിച്ചാണ് മൂക്കിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നത്.

 

മാമ്മോ പ്ലാസ്റ്റി

സ്ത്രീ സൗന്ദര്യത്തില്‍ സ്തനങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ചിലര്‍ക്ക് അവയുടെ വലിപ്പക്കുറവ് ബുദ്ധിമുട്ട് സ്യ്ഷ്ടിക്കുമ്പോള്‍ മറ്റ് ചിലരെ അലട്ടുന്ന പ്രശ്‌നം അവയുടെ അമിത വലിപ്പമാണ് ഇതിനുള്ള ഉത്തമ ചികിസ്ത്‌സാ മാര്‍ഗ്ഗമാണ് മാമ്മോപ്ലാസ്റ്റി. മാമ്മോ പ്ലാസ്റ്റി ഇന്ന് സര്‍വ്വ സാധാരണയായി ഉപയോഗിച്ചു പോരുന്ന ഒരു ചികിത്‌സയാണ്‌

 

ഹെയര്‍ട്രാന്‍സ്പ്‌ളാന്റേഷന്‍

പല പുരുഷന്മാരും അഭിമുഖീകരിക്കുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് സാധാരണയായും പാരമ്പര്യമായും കാണുന്ന കഷണ്ടി, ഇത് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ശസ്ത്രക്രിയാ രീതിയാണ് ഹെയര്‍ട്രന്‍സ്പ്‌ളാന്റേഷന്‍. ഫോളിക്കുലാര്‍ ഹെയര്‍ ട്രാന്‍സ്പ്‌ളാന്റ് എന്ന ടെക്‌നിക് ആണ് ഇതിനുപയോഗിക്കുത്.

 

തലയുടെ പിന്‍ഭാഗത്ത് നിന്ന്‍ രോമങ്ങളെടുത്ത് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ഒന്നു മുതല്‍ അഞ്ച് വരെ ഫോളിക്കിള്‍ എടുത്ത് മുടി ഇല്ലാത്ത ഭാഗത്ത് വച്ച് പിടിപ്പിക്കും. പിഭാഗത്തുള്ള മുടികള്‍ക്ക് ആന്‍ട്രൊജന്‍ ഹോര്‍മോണിനെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലാണ്. അതിനാല്‍ ട്രാന്‍സ്പ്‌ളാന്റ് ചെയ്യു മുടി കൊഴിഞ്ഞ് പോകുതിനുള്ള സാധ്യത വളരെ കുറവാണ്.

 

മുച്ചുണ്ട്,മേലണ്ണാക്ക്

ജന്മനാല്‍ ഉണ്ടാകുന്ന വൈകല്യങ്ങളാണ് മുച്ചുണ്ട്, മേലണ്ണാക്ക് എന്നിവ, ഇത് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല സംസാര രീതിയെയും അതുവഴി വ്യക്തിത്വത്തെയും സ്വാധീനിക്കാന്‍ സാധ്യതയുള്ള ഒരു ശാരീരിക വൈക്യതമാണിത്. മുച്ചുണ്ട് നാല് മുതല്‍ ആറ് മാസത്തിനുള്ളിലും മേലണ്ണാക്കിന്റെ വൈകൃതം ഒമ്പത് മുതല്‍ 11 വരെ മാസത്തിനുള്ളിലും ശസ്ത്രക്രിയ നടത്തി നേരെ ആക്കുതാണ് ഉത്തമം.

സാധാരണയായി ഉഅപ്യോഗിച്ചുവരുന്ന ചില കോസ്മറ്റിക് ശസ്ത്രക്രിയകള്‍ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്; എന്നാല്‍ കാല്‍വിരല്‍ മുതല്‍ തലമുടി വരെയുള്ള മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളുടെയും വിവിധ പ്രശ്‌നങ്ങള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി ഉപയോഗ പ്രദമാണ്. സൗന്ദര്യ വര്‍ദ്ധനവിനു പുറമെ അപകടങ്ങളിലും മറ്റും സംഭവിക്കു വിവിധ തരത്തിലുള്ള പരിക്കുകള്‍ ചികിത്സിക്കുന്നതിനും അറ്റുപോയ ശരീരഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കുന്നതിനും പ്ലാസ്റ്റിക് സര്‍ജറി വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ലേഖകന്‍: ഡോ: പി.വിജയകുമാര്‍

(പ്ലാസ്റ്റിക്, മൈക്രോവാസ്‌കുലാര്‍ ആന്റ് കോസ്മറ്റിക് സര്‍ജറി വിഭാഗം തലവന്‍,

എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, തിരുവനന്തപുരം)