ചൈനീസ് ഭീഷണി നേരിടാൻ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ നൂറിലധികം ടാങ്കുകൾ വിന്യസിച്ചു • ഇ വാർത്ത | evartha
National

ചൈനീസ് ഭീഷണി നേരിടാൻ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ നൂറിലധികം ടാങ്കുകൾ വിന്യസിച്ചു

7_img118716225524‘ടിപ്പു സുല്‍ത്താന്‍, ഔറംഗസേബ്, മഹാറാണ പ്രതാപ്’ തുടങ്ങി സൈന്യത്തിന്റെ ശേഖരത്തിലെ ശക്തമായ ടാങ്കുകള്‍ ലഡാക്കിലെ ചൈനാ അതിര്‍ത്തിക്ക് സമീപം ഇന്ത്യ വിന്ന്യസിച്ചു.വർദ്ധിച്ചു വരുന്ന ചൈനീസ് ഭീഷണി നേരിടാനാണു 100ഓളം ഇന്ത്യന്‍ ടാങ്കുകളാണ് സുരക്ഷക്കായി ഇതുവരെ വിന്യസിച്ചിട്ടുള്ളത്.

മൈനസ് 45 ഡിഗ്രി തണുപ്പ് വരുന്ന ഇവിടെ ടാങ്കുകളെയും സൈനികരെയും പരിപാലിക്കുക ദുഷ്‌ക്കരമാണ്.1962 ഇന്ത്യാ-ചൈനാ യുദ്ധത്തിലും ഈ ഇന്ത്യന്‍ ടാങ്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു

ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രത്യേക ഇന്ധനവും ലൂബ്രിക്കന്റുകളും ഉപയോഗിക്കുന്നുണ്ട്. ഉപകരണം ശരിയായി പ്രവര്‍ത്തിക്കുന്നതിനായി ദിവസവം രാത്രിയില്‍ രണ്ടു തവണയെങ്കിലും ഇക്കാര്യം വേണ്ടിവരുന്നു. ഇത് വളരെ ദുഷ്‌ക്കരമായ ജോലി ആണെങ്കിലും വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇക്കാര്യം സൈനികര്‍ ചെയ്യുന്നത്. കാലാവസ്ഥയാണ് നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. പ്രാണവായുവിന്റെ അവസ്ഥ തീരെ കുറവാണെന്നതാണ് മറ്റൊരു പ്രശ്‌നം.

അതിര്‍ത്തിയിലെ പല പ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റം വ്യാപകമായതോടെയാണ് പ്രതിസദ്ധികൾ വകവെയ്ക്കാതെ ഇന്ത്യ ശക്തമായ നീക്കം നടത്തിയത്.