കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

single-img
19 July 2016

Kabali-Teaser-release
കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനില്‍ എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ചിത്രം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നതിന്റെ പരസ്യങ്ങളും പല വെബ്‌സൈറ്റുകളും നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്. ജൂലൈ 22 നാണ് ചിത്രത്തിന്റെ റിലീസ്. ചില ടോറന്റ് വെബ്‌സൈറ്റുകളില്‍ സിനിമയുടെ പകര്‍പ്പ് പ്രത്യക്ഷപ്പെട്ടതായാണ് വിവരങ്ങള്‍.
ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്കുകള്‍ പല ടോറന്റ് സൈറ്റുകളും നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ഡൗണ്‍ലോഡിങ് ലിങ്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് മാറ്റുന്നതിന് അണിയറ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ചിത്രം ഓണ്‍ലൈനില്‍ കൂടുതല്‍ ച്രരിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.