ചെറുനാരങ്ങയും ചൂടുവെള്ളവും ചേരുമ്പോൾ.

Lemon3നമ്മുടെ അടുക്കള തന്നെ നാടൻ ഔഷധങ്ങളുടെ ഒരു സൂക്ഷിപ്പ് കേന്ദ്രമാണ്.പല സാധനങ്ങളും ഔഷധ വീര്യം ഉള്ളതുമാണ്.ഇതിൽ സ്ഥിരമായി നാം ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ.ഇതിന്റെ ഗുണത്തെ കുറിച്ചു പലരും ബോധവാന്മാരല്ല.ചുടുവെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്തു കുടുക്കുമ്പോഴുള്ള ഗുണങ്ങളെ കുറിച്ചറിയു…

1.ശരീരത്തിലെ അമ്ലത്തിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗത്തിന് അടിമപ്പെടുകയും ചെയുന്നു.രാവിലെ ഒഴിഞ്ഞ വയറിൽ നാരങ്ങാനീര് ചെല്ലുമ്പോൾ ശരീരത്തിലെ ക്ഷാരത്തിന്റെ അംശം കൂടും.ഇതുമൂലം പ്രതിരോധശേഷി കൂടുന്നു.

2. ആന്റി ഓക്സിഡന്റ് കൂടിയായ ഇതിന് മനുഷ്യചർമത്തിൽ അത്ഭുതം സൃഷ്ട്ടിക്കാൻ ആവും.ചർമത്തിന് മിനുസവും അഴകും ഏകുന്ന നാരങ്ങാ നല്ലൊരു ദാഹശമനിയാണ്.

3.ശരീരത്തിലെ ഉണർവിന് ഏറെ സഹായിക്കുന്നതോടൊപ്പം പല രോഗങ്ങളെ ചെറുക്കനും ഇതിന് കഴിയും.കളിച്ചു തളർന്നു വരുന്ന ഒരു കുട്ടിക്ക് കൃത്രിമ പാനീയങ്ങൾക്ക് പകരം ചെറുനാരങ്ങാ വെള്ളം കൊടുക്കുന്നത് ഏറെ നല്ലതാണ്.

4.പല്ലുവേദനക്ക് ഏറ്റവും പറ്റിയ ഔഷധമാണ് ചെറുനാരങ്ങാ.രാത്രി പല്ലുതേക്കുന്നതിനു മുൻപ് ഇത് ഉപയോഗിച്ചു വായ കഴുകുക.അരമണിക്കൂർ കഴിഞ്ഞ പല്ലു തേക്കുക.മോണവേദനക്കും,പല്ലിലെ ഇനാമലിനെ കാക്കുന്നതിനും,വായിനാറ്റത്തെ ചെറുക്കനും പറ്റിയ ഔഷധമാണിത്.

5.ദഹനക്ഷമത കൂടുവാനും ആകാംഷ,പിരിമുറുക്കം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.തികച്ചും ഉർജസംഭരണിയായ ഇതിന്റെ ഉപയോഗം അണുനാശനത്തിനും നല്ലതാണ്.

6.വിളർച്ച,ശ്വാസകോശ രോഗങ്ങൾ,എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന നാരങ്ങ നെഞ്ചരിച്ചിൽ,വയറിന്റെ അസ്വസ്ഥത,കരൾ സംബന്ധമായ രോഗങ്ങൾ എന്ന്നിവയ്ക്ക് നല്ലതാണ്.

7.ഇതിന്റെ തൊലിയിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.രക്തസമ്മർദം ഉള്ളവർക്കു നാരങ്ങ പറ്റിയ ഔഷധമാണ്.ശരീരത്തിലെ എല്ലാത്തരം വിഷാംശങ്ങളെയും മാറ്റാൻ കഴിവുള്ള ചെറുനാരങ്ങയുടെ തൊലി നാം സാധാരണ ഉണ്ടാക്കുന്ന കറികളിൽ ചേർത്തു ഉണ്ടാക്കാവുന്നതാണ്.

8.മുഖചർമം മിനുസമുള്ളതാക്കാൻ അൽപ്പം പാല്പാടയിൽ നാരങ്ങാനീര് ചേർത്തുപുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയാം.