മതപ്രചാരണത്തിനായി പോസ്റ്റ് ഓഫീസുകള്‍ വഴി ഗംഗാജലം വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്കെതിരേ പ്രതിഷേധം • ഇ വാർത്ത | evartha
Kerala, National

മതപ്രചാരണത്തിനായി പോസ്റ്റ് ഓഫീസുകള്‍ വഴി ഗംഗാജലം വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്കെതിരേ പ്രതിഷേധം

imagenമലിനീകരിയ്ക്കപ്പെട്ട ഗംഗാജലം പരിശുദ്ധമാണെന്ന് കാട്ടി തപാലോഫീസുകള്‍ വഴി ഗംഗാജലം വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്കെതിരേ പ്രതിഷേധം.കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും വിവിധ സംഘടനകള്‍ ആരോപിച്ചു.

സി.പി.ഐ. (എം.എല്‍.), കെ.പി.എം.എസ്‌, അംബേദ്‌കര്‍ പഠനകേന്ദ്രം, മഹാത്മാ അയ്യന്‍കാളി അനുസ്‌മരണ സമിതി, സംവരണ സംരക്ഷണ മുന്നണി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്‌മയില്‍ കേന്ദ്രനടപടിയ്ക്കെതിരേ ഓഗസ്‌റ്റ്‌ അവസാനവാരം തൃശൂരില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ക്കും

ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളില്‍ ഒന്നാണ്‌ ഗംഗ. അതിലെ വെള്ളം പരിശുദ്ധമോ പവിത്രമോ ആണെന്ന വാദം ശാസ്‌ത്രബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നു സി.പി.ഐ. (എം.എല്‍.) റെഡ്‌ഫ്‌ളാഗ്‌ സംസ്‌ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ പറഞ്ഞു. ഗംഗാജലം പരിശുദ്ധമാണെന്ന് ഒരു മതത്തിലെ ചിലരുടേതു മാത്രമാണെന്നിരിക്കേ ആ മതത്തേയും ആ മതവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളേയും പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനമായ തപാല്‍ വകുപ്പിനെ ഉപയോഗിക്കുന്നത്‌ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതാ സങ്കല്‍പ്പങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു