രാത്രിയില്‍ പോക്കിമോൻ ഗോ കളിച്ച് നടന്ന കൗമാരക്കാര്‍ക്ക് നേരെ വെടിവെയ്പ്പ്;കള്ളന്മാരെന്ന സംശയത്തിലാണു വെടിവെച്ചത്

single-img
18 July 2016

leukprv1koepvb2xlah0ടെക് ലോകത്തെ പുതിയ തരംഗമായി മാറിയ പോക്കിമോൻ ഗോ ഒരു വെടിവെയ്പ്പിനും കാരണമായി.പോക്കിമോൻ ഗോയിലെ കഥാപാത്രങ്ങളെ തേടി രാത്രിയിൽ കാറിൽ കറങ്ങി നടന്ന കൗമാരക്കാരെ കള്ളന്മാരെന്ന സംശയത്തിൽ സമീപവാസി വെടിവെച്ചു. എന്നാൽ ഇവർ ഭാഗ്യത്തിനു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം

കള്ളന്മാരെന്ന് സംശയിച്ചാണ് സമീപവാസി യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ യുവാക്കള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. നിനക്ക് കിട്ടിയോ…? എന്ന് യുവാക്കള്‍ തമ്മില്‍ ചോദിച്ചതാണ് അയല്‍വാസിയെ സംശയത്തിലാക്കിയത്. രക്കാർ തമ്മിൽ പറഞ്ഞതാണ് വീട്ടുടമയെ സംശയത്തിലാക്കിയത്. ഇതോടെ ഇവർ കവർച്ചക്കാരാകാമെന്ന നിഗമനത്തിലെത്തിയ വീട്ടുടമ കാർ തടയാൻ ശ്രമിക്കുകയും നിർത്താതെ പോയതോടെ വെടിയുതിർത്തു. എന്നാൽ ബുള്ളറ്റ് ലക്ഷ്യം തെറ്റി കാറിന്റെ ടയറിൽ പതിച്ചതിനാൽ കൗമാരക്കാർ രക്ഷപ്പെടുകയായിരുന്നു.

നിയന്റ്റിക് സോഫ്ട്‌വെയര്‍ ഡെവലെപിങ് കമ്പനി നിര്‍മ്മിച്ച ഒരു മൊബൈല്‍ ഗെയിം ആണ് പോകിമോന്‍ ഗോ. സോഷ്യൽ മീഡിയകളിൽ ചെലവിടുന്നതിനെക്കാൾ അധികം സമയവും ഇപ്പോൾ ഗെയിം കളിക്കാനാണ് കൗമാരക്കാർ ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്.മൊബൈൽ ഫോൺ ഉപഭോക്‌താക്കളുടെ ജിയോ പൊസിഷനിംഗ് വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗെയിമിലെ സാങ്കൽപിക കഥാപാത്രങ്ങളെ യഥാർഥ ലോകത്ത് തെരഞ്ഞുപിടിച്ചാണു ഗെയിം കളിയ്ക്കേണ്ടത്