സുനന്ദയുടെ മരണം: പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്തു,തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിയ്ക്കുന്നു

single-img
18 July 2016
സുനന്ദ പുഷ്‌കറും പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും

സുനന്ദ പുഷ്‌കറും പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്തു. അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ ശശി തരൂരുമായി മെഹര്‍ തരാറിനുളള ബന്ധത്തെക്കുറിച്ചാണ് ചോദിച്ചതെന്നാണ് അറിയുന്നത്.

അതേസമയം, സുനന്ദയുടെ മരണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2014 ജനുവരി 17ന് രാത്രി എട്ടു മണിയോടെയാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ മൂന്നുറ്റിനാല്‍പ്പത്തിയഞ്ചാം നമ്പര്‍ മുറിയില്‍ കണ്ടെത്തിയത്. സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ എയിംസ് ഡോക്ടര്‍ സുധീര്‍ ഗുപ്ത ജനുവരി 20ന് വ്യക്തമാക്കിയിരുന്നു.