പാര്‍ലമെന്റിനു സുരക്ഷയൊരുക്കാന്‍ ശ്വാന സംഘവും

single-img
18 July 2016

dogs_1468744271

പാര്‍ലമെന്റിനു നേര്‍ക്കുള്ള ഭീകരാക്രമണ സാധ്യത ഇല്ലാതാക്കാന്‍ ഇനി പ്രത്യേക ശ്വാനസംഘത്തെ പാര്‍ലമെന്റിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കും.’ഓപ്പറേഷന്‍ ഡോള്‍ഡന്‍ നോസ്’ എന്ന പേരില്‍ പ്രത്യേക ശ്വാനസംഘത്തെ പാര്‍ലമെന്റിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കാനുള്ള ശിപാര്‍ശയ്ക്ക് ആഭ്യന്തരമന്ത്രാലഗം അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേയാണ് സുരക്ഷ ശക്തമാക്കുന്നത്. 2001ലെ ആക്രമണത്തിനു ശേഷമാണ് പാര്‍ലമെന്റിന്റെ സുരക്ഷാ പ്രശ്‌നം ഏറെ ആശങ്കയുയര്‍ത്തുന്നത്.

നല്ല പരിശീലനം ലഭിച്ച ഈ ശ്വാനന്മാര്‍ സ്‌ഫോടക വസ്തുക്കളെന്തും പെട്ടെന്ന് മണത്തു കണ്ടുപിടിക്കും. ലോകത്തു തന്നെ ഏറ്റവും നല്ല പരിശീലനം ലഭിക്കുന്ന ഇനം നായ്ക്കളാണ് ഗോള്‍ഡന്‍ നോസ്. യു.എസ് പ്രസിഡന്റുമാര്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ സുരക്ഷയൊരുക്കാന്‍ നിയോഗിക്കാറുള്ളത് ഇവയെത്തന്നെയാണ്.
നിലവില്‍ പാര്‍ലമെന്റിനെ ചുറ്റി പല മടങ്ങ് സുരക്ഷാ സംഘമുണ്ട്. എന്നാല്‍ ഇവരുടെ കണ്ണ് എത്തിപ്പെടാത്ത വിധത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ വിദഗ്ധരായ ശ്വാനവിഭാഗത്തെയാണ് അധികമായി സുരക്ഷയ്ക്ക് നിയോഗിക്കുന്നത്. ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐ.റ്റി.ബി.പി)കെ.9 യൂണിറ്റ് ശ്വാനസംഘത്തെ നിയോഗിക്കാനാണ് പാര്‍ലമെന്റ് സുരക്ഷാ സര്‍വീസിസിന്റെ (പി.എസ്്.എസ്) ആവശ്യപ്പെട്ടിരിക്കുന്നത്.