മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന മുൻ നിലപാടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

single-img
15 July 2016

pinarayi_001307016മുല്ലപ്പെരിയാറില്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയും സര്‍വകക്ഷിയോഗവും എടുത്ത നിലപാടില്‍ മാറ്റമില്ല. തന്റെ ഭാഗത്തുനിന്ന് വ്യത്യസ്തമായ പ്രസ്താവനകള്‍ ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു

നിയമസഭയില്‍ പി.ടി.തോമസിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്കൂൾ കുട്ടികൾ സംസാരിക്കുന്നതുപോലെ പ്രതികരിക്കേണ്ട വിഷയമല്ല മുല്ലപ്പെരിയാറെന്നും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വ്യക്തമായ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്ധസംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പുതിയ അണക്കെട്ടെന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നായിരുന്നു പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നത്.