തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിൽ ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

single-img
15 July 2016

cam

എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു .ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി അശോകൻ ,ഡയറക്ടർമാരായ പി.മുരുകൻ ,പി.സുബ്രമണ്യൻ തുടങ്ങിയവർ സംബന്ധിച്ചു .

പ്രശസ്ത പ്ലാസ്റ്റിക് ആൻഡ് മൈക്രോവാസ്ക്കുലാർ സർജൻ ഡോ.പി വിജയകുമാറിന്റെ നേതൃത്വത്തിൽ എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടറന്മാർ ക്യാമ്പിൽ വന്ന നൂറു കണക്കിന് രോഗികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി .എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിൽ നടന്നിട്ടുള്ള അപൂർവങ്ങളായ സർജറികളുടെ ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു .എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിൽ മാത്രമുള്ള ഹൈപ്പർ ബാരിക് ഓക്‌സിജൻ തെറാപ്പി യൂണിറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു .