യൗവനം നിലനിർത്തും നെല്ലിക്ക

dsc_0528ഭാരതീയ വൈദ്യശാസ്ത്രജ്ഞർ യൗവനം ദീർഘിപ്പിക്കാനുള്ള ഉപാധികളെ കുറിച്ചു അന്വേഷണം ഒട്ടും പിറകിലായിരുന്നില്ല.നെല്ലിക്കയായിരുന്നു യൗവനം നിലനിർത്തുവാനുള്ള പരമ ഔഷധമായി അവർ കണ്ടെത്തിയത്.
ഭാരതീയ വൈദ്യശാസ്ത്രജ്ഞർ യൗവനം ദീർഘിപ്പിക്കാനുള്ള ഉപാധികളെ കുറിച്ചു അന്വേഷണം ഒട്ടും പിറകിലായിരുന്നില്ല.നെല്ലിക്കയായിരുന്നു യൗവനം നിലനിർത്തുവാനുള്ള പരമ ഔഷധമായി അവർ കണ്ടെത്തിയത്.എന്നാൽ,പുതു തലമുറയ്ക്ക് നെല്ലിക്കയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു വേണ്ടത്ര അറിവ് ഇല്ല എന്നതാണ് വാസ്തവം.

ജൈവശരീരത്തിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും അന്യൂനമായ രീതിയിൽ നിലനിർത്തുക എന്ന ധർമ്മമാണ് നെല്ലിക്ക നിർവഹിക്കുന്നത്.ഇതിന് അനുയോജ്യമായതാണ് നെല്ലിക്കയിലുള്ള വിവിധ രസങ്ങളുടെ സാന്നിധ്യം.നെല്ലിക്കയിൽ ചവർപ്പ്,കയ്പ്പ്,എരിവ്,പുളി,മധുരം എന്നി അഞ്ചു രസങ്ങളും ഉണ്ട്.ഈ രസമിശ്രിതം തന്നെയാണ് നെല്ലിക്കയുടെ ഗുണങ്ങൾക്ക് ആധാരവും.

ഇന്ദ്രിയങ്ങളുടെ ബലം,ഓജസ്സ്,ശരീരത്തിന്റെയും മുടിയുടെയും സ്വാഭാവിക നിറം എന്നിവ തിരിച്ചു കൊണ്ടുവരാൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന മധുര രസം ഏറെ സഹായകരമാണ്.ഇത് ശബ്ദസൗകുമാര്യവും ഉണ്ടാക്കും.അമ്ലരസം ജൈവരസായനിക പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കി നിലനിർത്തുകയും രക്തക്കുഴലുകളിലും മറ്റും ഉണ്ടാക്കുന്ന തടസ്സങ്ങളെ നീക്കാനും നെല്ലിക്ക ഏറെ സഹായകരമാണ്.

കയ്പ്പ് രസം വിഷാംശങ്ങളെ പുറന്തള്ളുന്നതും ഓർമയെ വർധിപ്പിക്കുന്നതുമാണ്.കൺഠശുദ്ധി വരുത്തുകയും ചെയുന്നു.എരിവ് രസം അമിത കൊഴുപ്പിനെ ശോഷിപ്പിച്ചു കളയുന്നതാണ്.ശരീരത്തിനകത്തുള്ള നൂലുകളെ ഇല്ലാതാക്കുകയും ചെയുന്നു.ഇത് ത്വക്കിനും ഏറെ ഗുണപ്രദം.

നെല്ലിക്കയുടെ ഉപയോഗം മൂലം ശരീര പ്രക്രിയകളെ വേണ്ടരീതിയിൽ നിലനിർത്താനും വിഷാംശങ്ങൾ നിർവീര്യമാക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു.യൗവനം എന്നും കാത്തുസൂക്ഷിക്കാനും നെല്ലിക്ക ഏറെ ഉത്തമം.