ഫ്രാൻസിലെ ഭീകരാക്രമണത്തിൽ മരണം 84 ആയി

single-img
15 July 2016

0dd6e7b8-b926-4de1-8273-0e54f61aeb87ഫ്രാന്‍സിലെ നീസില്‍ അക്രമി ജനക്കൂട്ടത്തിന് ഇടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് 84 പേര്‍ മരിച്ചു. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. കരിമരുന്നു പ്രയോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. തലസ്ഥാന നഗരമായ പാരിസിൽ നിന്നു 900ൽ അധികം കിലോമീറ്റർ അകലെയാണ് അക്രമം നടന്ന സ്ഥലം. ഫ്രാൻസിലെ കടൽ തീരത്തോടു ചേർന്ന പ്രമുഖ സുഖവാസസ്ഥലമാണ് നീസ്.

ജനക്കൂട്ടത്തെ ഇടിപ്പിക്കുകയും വീണവരുടെ മുകളിലൂടെ തലങ്ങും വിലങ്ങും ട്രക്ക് പായിക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. നൈസിലെ പ്രധാന നഗരമായ ബൗള്‍വാര്‍ഡ് ഡെസ് ആംഗ്‌ളൈസില്‍ നടപ്പാതിയിലൂടെ രണ്ടു കിലോമീറ്ററോളമാണ് ട്രക്ക് ഓടിച്ചത്. ട്രക്കിനുള്ളില്‍ നിന്നും ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിന്നീട് കണ്ടെത്തി.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പ്രദേശത്തെ ജനങ്ങള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചു. ട്രക്കില്‍ ഡ്രൈവര്‍ മാത്രമാണോ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല.