സ്വര്‍ണ ഷര്‍ട്ടിട്ട് പ്രശസ്തനായ ബിസിനസുകാരന്‍ കൊല്ലപ്പെട്ടു

single-img
15 July 2016

GOLD MINGER Wealthy Datta Phuge has splashed out 14,000 GBP on a solid gold shirt to make sure he's a 24 karat hit with women in central India. Money-lender Datta, 32, from Pimpri-Chinchwad, says the shirt took a team of 15 goldsmiths two weeks to make working 16 hours a day creating and weaving the gold threads. It comes complete with its own matching cuffs and a set of rings crafted from left-over gold. "I know I am not the best looking man in the world but surely no woman could fail to be dazzled by this shirt?" he explained. (ends)

ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കുപ്പായത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച മഹാരാഷ്ട്രക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍.വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയ ഒരു സംഘമാളുകളാണ് കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളും കൊണ്ട് ആക്രമണം നടത്തിയതെന്ന് ദത്താത്രയേ ഫൂഗെയുടെ ഭാര്യയും മുന്‍ എന്‍സിപി നഗരസഭാ കൗണ്‍സിലറുമായ സീമ പറഞ്ഞു. ദിഗിയിലെ ഭാരത്മാതാ നഗറിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു അക്രമണം. സംഭവസ്ഥലത്തുവെച്ചു തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു.

ദത്താത്രേയ് നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ നിക്ഷേപകര്‍ ക്രമക്കേട് ആരോപിച്ച് പരാതി നല്‍കിയിരുന്നു. കൊലയ്ക്കു പിന്നില്‍ ഈ പ്രശ്‌നങ്ങളാകാം എന്നാണ് പോലീസും പറയുന്നത്.

ഒന്നര കോടി രൂപ വില വരുന്ന സ്വര്‍ണ ഷര്‍ട്ട് ധരിച്ച ദത്താത്രേയ ലോക മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. മൂന്നര കിലോ ഗ്രാം ഭാരമുള്ള 22 കാരറ്റിന്റെ സ്വര്‍ണമാണ് ഇയാളുടെ ഷര്‍ട്ടില്‍ ഉണ്ടായിരുന്നത്.