കണ്ണിന്റെ ആരോഗ്യവും സംരക്ഷണവും ഉറപ്പുതരുന്നു ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

eyes-750x400കാഴ്ചയില്ലാത്ത ലോകത്തെപ്പറ്റി നമുക്ക് ആലോചിക്കാനേ കഴിയില്ല.എന്നാൽ നിരവധി പേരാണ് ദിവസംതോറും കാഴ്ചശക്തിയില്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്നത്.ഭക്ഷണം നമ്മുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.കണ്ണുകളുടെ ആരോഗ്യത്തിന് വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം ആണ് ഏറെ ഉത്തമം.കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ എന്തോക്കെ ഭക്ഷണം കഴിക്കണമെന്ന് നമുക്ക് നോക്കാം.

1.കാഴ്ച ശക്തി വർധിപ്പിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന പച്ചക്കറിയാണ് കാരറ്റ്.ഇതിൽ അടങ്ങിയിട്ടുള്ള കരോട്ടിൻ വിറ്റാമിൻ എ ധാരാളം ഉള്ളതാണ്.ഇത് കാഴ്ചശക്തി വർധിപ്പിക്കാൻ ഏറെ സഹായകമാണ്.

2.ഇലക്കറികളിൽ പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര.ഇത് കാഴ്ച സംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാകുന്നു.

3.ബദാം,വാള്നട് തുടങ്ങി എല്ലാ നട്സിലും വിറ്റാമിൻ ഇയും സിങ്കും അടങ്ങിയിട്ടുണ്ട്.ഇത് കാഴ്ചയെ വർദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും നൽകുന്നു.

4.അവോക്കാഡോ കാഴ്ചശക്തി വർധിപ്പിക്കുന്ന മറ്റൊരു പഴമാണ്.ഇത് നിശാന്ധതയെ തടയാനും ഏറെ ഗുണപ്രദം.

5.മൽസ്യം കഴിക്കുന്നതും കാഴ്ച വർധിപ്പിക്കും.ട്യൂണ,സാൽമൺ തുടങ്ങിയവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഇത് കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വർധിപ്പിക്കുന്നു.

6.വയസാവുന്നതിനാൽ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ മുട്ട കഴിക്കുന്നതിലൂടെ പ്രതിരോധിക്കാനാവും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമാണ് മുട്ട.

7.വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റാണ് കണ്ണിന്റെ ലെൻസിനെ സംരക്ഷിക്കുന്നത്.ഇത് കാഴ്ചശക്തിയും വർദ്ധിപ്പിക്കുന്നു.