ഇന്നു വിവാഹം നടക്കാനിരിക്കെ വരൻ മരിച്ചു;മുഹൂര്‍ത്ത സമയത്ത് മൃതദേഹം സംസ്‌കരിച്ചു

single-img
14 July 2016

paSS

ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ മരിച്ചു. കോട്ടയം കറുകച്ചാല്‍ അഞ്ചാനി പുതുവേലില്‍ തങ്കപ്പന്റെ മകന്‍ അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. രക്‌തസമ്മർദത്തെ തുടർന്ന് തലയിലെ ഞരമ്പു പൊട്ടി കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പത്തിനു കറുകച്ചാൽ അമ്പാട്ട് ഓഡിറ്റോറിയത്തിൽ അനിലും മുണ്ടത്താനം സ്വദേശിനിയായ പെൺകുട്ടിയുമായുള്ള വിവാഹം നടക്കേണ്ടതായിരുന്നു

വിവാഹ മുഹൂര്‍ത്തമായ 10 ന് പരുത്തുംപാറ അഗപ്പെ ഫുള്‍ ഗോസ്പല്‍ പള്ളി സെമിത്തേരിയില്‍ അനിലിന്റെ സംസ്‌കാരം നടത്തി. കറുകച്ചാലില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അനിലിന് ഏഴിന് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് തലയിലെ ഞരമ്പ് പൊട്ടികയുമായിരുന്നു.