അക്ഷരമാല പഠിക്കാത്തതിന് ആറു വയസ്സുകാരിയെ സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തി;പിതാവ് അറസ്റ്റില്‍

single-img
13 July 2016

aurangabad-girl_650x400_51468376745അക്ഷരമാല പഠിക്കാത്തതിന് ആറു വയസ്സുകാരിയെ സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒന്നു മുതല്‍ 15 വരെ കൃത്യമായി എണ്ണിപ്പറയാന്‍ കഴിയാതിരുന്ന മകളുടെ വായിലേക്ക് സവാള തള്ളിക്കയറ്റുക ആയിരുന്നു.സവാള തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ആറ് വയസ്സുകാരിയായ ബാട്ടി മരിച്ചത്.

കുറ്റകൃത്യം മറയ്ക്കാന്‍ കുട്ടേ, ഭാരതിയുടെ ശരീരം മറ്റൊരു സ്ഥലത്തുകൊണ്ടുപോയി കുഴിച്ചിട്ടു. എന്നാല്‍ അമ്മ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. തിങ്കളാഴ്ച കുട്ടെയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.