അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

single-img
13 July 2016

Supreme Court of India--621x414--621x414

അരുണാചൽ സർക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി.അരുണാചലിൽ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അധികാരത്തിൽ തുടരാമെന്നും ജസ്‌റ്റിസ് ജെ.എസ്.കേഹർ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. .അരുണാചല്‍ പ്രദേശില്‍ നിയമസഭാ സമ്മേളനം വിളിച്ച നടപടി തെറ്റെന്നും സുപ്രീംകോടതി വിലയിരുത്തി. സര്‍ക്കാറിനെ മറികടന്ന ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി.ഗവര്‍ണറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി