ഒമാനില്‍ തിരുവനന്തപുരം സ്വദേശിയെ കഴുത്തറുത്ത് കൊന്നു

single-img
13 July 2016

Bloody-knifeഒമാനില്‍ പ്രവാസി മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന്‍ (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മത്രയിലെ താമസസ്ഥലത്താണ് ദുരൂഹ സാചര്യത്തില്‍ മരിച്ചനിലയില്‍ സത്യന്‍റെ മൃതദേഹം കണ്ടെത്തിയത്.കവര്‍ച്ച ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒമാന്‍ ഫ്‌ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്‍. സാധാരണ ഇരുപതിനായിരം റിയാല്‍ ഇദ്ദേഹം കൈവശം വയ്ക്കാറുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മലയാളികളാണ് മൃതദേഹം കണ്ടെത്തിയത്.