മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത തിളക്കമാർന്ന ചർമം ആരാണ് ആഗ്രഹിക്കാത്തത്

How-to-Make-Your-Skin-Glow-With-Makeupതിളക്കമാർന്ന ചർമം ഏവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്.മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത ചർമം സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.ചർമകാന്തി നേടാൻ വിലകൂടിയ വസ്തുക്കൾ വാങ്ങുന്നവരുടെ അറിവിലേക്കിതാ ചില എളുപ്പ മാർഗങ്ങൾ.

ഓട്സ്

ഏതുപ്രായക്കാർക്കും ഏത് ഭക്ഷണപ്രിയർക്കും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഓട്സ്.ഒരുപാട് ഗുണങ്ങളുള്ള ഈ ഓട്സ് തിളക്കമുള്ള ചർമത്തിന് ഉത്തമമാണെന്ന സത്യം അധികമാർക്കും അറിയില്ല.ഓട്സിൽ ചർമത്തിന് ഈർപ്പം നൽകുന്ന ലൂബ്രിക്കേറ്റിങ് ഫാറ്റുണ്ട്.ഇത് അൾട്രാവയലറ്റ് രശ്മികളെ ചെറുത്തുനിർത്താൻ സഹായിക്കും.സൗന്ദര്യ സംരക്ഷണത്തിനും ഗുണവത്താണ് ഓട്സ്.

ഓറഞ്ച്

ഓറഞ്ച് പോലെയുള്ള തിളക്കമാർന്ന സൗന്ദര്യത്തിന് ഉത്തമം ഓറഞ്ച് തന്നെ.ഓറഞ്ചിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും വൈറ്റമിൻ സി യും അൾട്രാവയലറ്റ് രെശ്മിയിൽ നിന്നും ചര്മത്തെ സംരക്ഷിക്കുന്നു.കൂടാതെ പഴയ ചർമ കോശങ്ങൾ നശിപ്പിച്ചു പുതിയവ നിർമിക്കാൻ സഹായിക്കുന്നു.

അവോക്കാഡോ

തിളക്കമാർന്ന ചർമത്തിന് അനിയോജ്യമായ പഴമാണ് അവോക്കാഡോ.ഇതിന്റെ പഴം പോലുള്ള ഭാഗം ഒലിവ് ഓയിലിനൊപ്പം മിക്സ് ചെയ്ത് മുഖത്തു  തേച്ചു പിടിപ്പിക്കുക.ധാരാളം വിറ്റാമിനുകൾ ഉള്ള ഈ പഴം മുഖത്തെ കാന്തി നിലനിർത്താൻ സഹായിക്കും.