കാഴ്ച്ചയുടെ വിസ്മയകൂടാരം ഒരുക്കി മാടായിപ്പാറ

By Bijesh

By Bijesh

മഴക്കാലത്തു പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ.ഓണക്കാലത്തു നീലക്കടൽ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലിനു.കാലത്തിനനുസരിച്ചു ഇവിടുത്തെ കാഴ്ചകളും അനുഭവവും മാറും.അത് അനുഭവിച്ചുതന്നെ അറിയണം.വാക്കുകളിൽ പകുക്കുകയെന്നത് അസാധ്യം.

മാടായിപ്പാറയിലെ മഴ പിടിപ്പിക്കില്ല.മഴ കൂട്ടുകൂടാനെത്തുമ്പോൾ ഒപ്പം ചേരുക
.സ്നേഹമായി അത് മനസിനെ കുളിരണിയിപ്പിക്കും.മഴച്ചാറ്റലിൽ വാത്സല്യം നിറയും,മഴച്ചാറ്റൽ മിണ്ടാതെ മിണ്ടും,കഥകൾ പറയും,കാറ്റിന്റെ ചെറിയ താരാട്ട് പാട്ട് അതിനൊപ്പമുണ്ടാകും.മഴ നനഞ്ഞു തീരുമ്പോൾ മനസിൽ സങ്കടപ്പെയ്ത് തുടങ്ങും.വീണ്ടും മഴയെ കാത്തിരിക്കാൻ തോന്നും.അങ്ങനെ ഓരോ മഴയ്ക്കുമിടയിൽ ജീവിതം ജീവിച്ചു തീർക്കാൻ ആഗ്രഹിക്കും.

ചിങ്ങം അടുത്തെത്തിയാൽ മാടായിപ്പാറ നീലവസ്ത്രമണിയും.കാക്കപ്പൂക്കൾ മാടായിപ്പാറയെ ഒന്നാകെ വിഴുങ്ങും.കൃഷ്ണപൂവും കണ്ണാന്തളിയും നിറഞ്ഞു മാടായിപ്പാറ കണ്ണെത്താദൂരത്തോളം നീലക്കടലുപോലെ സുന്ദരിയാകും.ഏരിക്കുതപ്പി,സ്വർണ്ണചിറകുള്ള ഗരുഡശലഭം,വീരവാലൻ,തുടങ്ങിയ നിരവധി പൂമ്പാറ്റകൾ ഇവിടെ വട്ടമിട്ടു പറക്കും.