ഇന്ത്യയില്‍ 20 ​ലക്ഷം പേര്‍ക്ക് ഗൂഗിൾ പരിശീലനം നൽകും

single-img
13 July 2016

iOS-vs-Android
ടെക്‌നോളജി രംഗത്തെ വമ്പന്മാരായ ഗൂഗിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ലക്ഷം ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാര്‍ക്ക് പരിശീലനമൊരുക്കും.

നിലവില്‍ 10 ലക്ഷത്തോളം ഡെവലപ്പര്‍മാരാണ് രാജ്യത്ത് ആന്‍ഡ്രോയ്ഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ ഉള്ളത്. 2018 ഓടെ ഇത് 30 ലക്ഷത്തിലെത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഇതോടെ ലോകത്തില്‍ ഏറ്റവുമധികം ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാരുള്ള രാജ്യമായി ഇന്ത്യ മാറും.

ആപ്പിൾ ഐഒഎസിനു മേൽ സാങ്കേതികപരമായി ഗൂഗിളിന്റെ ആൻഡ്രോയിഡിനു മേധാവിത്വം ഉറപ്പിയ്ക്കാനായാണു ഇന്ത്യയിൽ 20 ലക്ഷം ഡവലപ്പറന്മാരെ വളർത്തിയെടുക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ ‘സ്‌കില്‍ ഇന്ത്യ’ പദ്ധതിക്ക് ഊര്‍ജം നല്‍കുന്നതാണ് ഗൂഗിളിന്റെ പരിശീലന പരിപാടി. സര്‍വകലാശാലകള്‍, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ വഴിയായിരിക്കും പരിശീലന പരിപാടികള്‍ നടത്തുക.