കസബയിലെ ഐറ്റം സോങ്ങ് പുറത്തിറങ്ങി

single-img
13 July 2016

screen-12.19.17[13.07.2016]മമ്മൂട്ടി നായകനായ കസബയിലെ ഐറ്റം സോങ്ങായി ചിത്രീകരിച്ച ഗാനം പുറത്തിറങ്ങി. ബോളിവുഡ് നടി നേഹ സക്‌സേനയാണ് ഗാനത്തിന് ചുവടുവെക്കുന്നത്.

രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അവതരിപ്പിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

 

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ കസബയിലെ അശ്ലീല സംഭാഷണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ കെ സി റോസക്കുട്ടി രംഗത്ത് വന്നിരുന്നു.ചിത്രത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ചിത്രം കണ്ട് വിലയിരുത്താന്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു