ബിജെപിക്കാരന്റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്റെ കൊലയിലുള്ള പകയെന്ന് മുഖ്യമന്ത്രി

single-img
13 July 2016

pinarayi_001307016

പയ്യന്നൂരിൽ ബിജെപി പ്രവർത്തകൻറെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സിപിഐഎം പ്രവർത്തകനായ ധനരാജിനെ കൊലപ്പെടുത്തിയത് ബിജെപിക്കാരായ 10 പേരാണ്. ഇതിന്റെ വിരോധത്തിലാണ് ബിജെപിക്കാരനായ പി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയത്. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാൽ സ്‌ഥിതി ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

[easy-tweet tweet=”ബിജെപിക്കാരന്റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്റെ കൊലയിലുള്ള പകയെന്ന് മുഖ്യമന്ത്രി ” user=”evartha” hashtags=”PinarayiVijayan,Kerala,Kannur” url=”http://www.evartha.in/2016/07/13/324234-9.html”]

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കെ.മുരളീധരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിന്തരപ്രമേയ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ഭരണപക്ഷം ആരോപിച്ചു.

ഇന്നലെയാണ് രാഷ്ട്രീയ പകപോക്കലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു പയ്യന്നൂര്‍ പ്രദേശത്തു വ്യാപക അക്രമമുണ്ടായി. തിങ്കളാഴ്ച രാത്രി 10 മണിയോടെ കുന്നരു കാരന്താട്ട് സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജിനെ(36)യും തുടര്‍ന്ന് അര്‍ധരാത്രിയോടെ ഓട്ടോറിക്ഷ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സി.കെ.രാമചന്ദ്രനെ(46)യും വീട്ടുമുറ്റത്ത് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.