മണ്ണെണ്ണ വില മാസംതോറും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി

single-img
13 July 2016

girls
ന്യൂഡൽഹി: പെട്രോളിന്റേയും ഡീസലിന്റേയും വിലനിയന്ത്രണാവകാശം എണ്ണക്കന്പനികൾക്ക് നൽകിയതിന്റെ മാതൃകയിൽ മണ്ണെണ്ണ വിലയിൽ പ്രതിമാസം 25 പൈസയുടെ വർദ്ധന വരുത്തുന്നതിന് പെട്രോളിയം കന്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. 2017 ഏപ്രിൽ വരെയാണ് അനുമതി നൽകിയിരിക്കുന്നത്. അതിനുശേഷമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ജൂലായ് ഒന്നു മുതൽ വില വർദ്ധന നിലവിൽ വന്നിരുന്നു. അഞ്ചു വർഷത്തിനിടെ ആദ്യയാണ് മണ്ണെണ്ണയ്ക്ക് വില കൂട്ടുന്നത്. അതേസമയം, വില വർദ്ധിപ്പിക്കാൻ അനുമതി നൽകിയ കാര്യം കേന്ദ്രം പരസ്യപ്പെടുത്തിയിട്ടില്ല.

എണ്ണക്കമ്പനികള്‍ മണ്ണെണ്ണ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിന്നു. സബ്‌സിഡി നിരക്കില്‍ നിരക്കില്‍ നല്‍കുന്നതിനാല്‍ മണ്ണെണ്ണക്ക് ലിറ്ററിന് 13.12 രൂപയാണ് വരുമാന നഷ്ടമുണ്ടാകുന്നത്. രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ 41 ശതമാനവും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് മണ്ണെണ്ണയ്ക്ക് വേണ്ടി മാത്രമാണ്. വില വര്‍ധനവിലൂടെ ഒരു വര്‍ഷം 1000 കോടിയുടെ സബ്‌സിഡി ചിലവ് കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
സർക്കാരിന്റേത് ധീരമായ നീക്കമാണെന്ന് എണ്ണക്കന്പനികൾ വിലയിരുത്തി.