യുവാക്കളുടെ ആശയങ്ങൾക്ക് പുത്തൻ ഇടം കണ്ടെത്താൻ,യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കൈകോർക്കുന്നു

single-img
12 July 2016

Startup-Village02200തൊഴിൽ തേടി കുത്തക മുതലാളിമാരുടെ കമ്പനികളിൽ കയറി ഇറങ്ങിയും വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ മാർഗ്ഗമില്ലാതെയും അലയുന്ന ചെറുപ്പക്കാർക്ക് മൂലധന തടസമില്ലാതെ സ്വന്തമായി ഒരു ബിസ്സ്നസ്സ് പടുത്തുയർത്താൻ സഹായകമാവുകയാണ് സ്റ്റാർട്ടപ്.സംരംഭകത്വ വികസനത്തിനായി നൂതന പദ്ധതികൾ നമുക്ക് ലഭ്യമാണ്.എന്നാൽ അതിന്റെ സാധ്യതകൾ യുവതലമുറയ്ക്ക് പരിചിതമല്ലെന്ന് മാത്രം.ഇത്തരം സാധ്യതകളെ കാര്യക്ഷമമായി വിനിയോഗിച്ചാൽ നിങ്ങളുടെ നൂതന ആശയങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും.
പഠന കാലയളവിൽ ഏതൊരു വിദ്യാര്ഥിയുടെയും ആഗ്രഹമാണ് സ്വന്തം കാലിൽ നിന്ന് പടിക്കുകയെന്നത്.ഇവിടെയാണ് എന്റർപ്രണർഷിപ്പിന്റെ സാധ്യത.നിങ്ങൾക്ക് സ്വന്തമായൊരു ആശയം ഉണ്ടെങ്കിൽ അതിനെ വികസിപ്പിച്ച് പൂർണരൂപത്തിൽ എത്തിക്കാമെന്ന വിശ്വാസമുണ്ടെങ്കിൽ എന്റർപ്രനർഷിപ്പിന്റെ സാധ്യതകളെ ഉപയോഗിക്കാവുന്നതാണ്.അതിലൂടെ പഠന കാലയളവിൽ തന്നെ നിങ്ങൾക്കൊരു സംരംഭകനാകാം.ഇതിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ശതമാനം ഗ്രെസ് മാർക്കും 20 ശതമാനം അറ്റന്റൻസും ബിസ്സ്നസ്സ് പ്രാവർത്തികമാക്കുന്ന കാലയളവിൽ ലഭിക്കും.അതിനാൽ ഇതു നിങ്ങളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന ഭയവും വേണ്ട.
ആദ്യം ഒരു ഇന്നവേറ്റിവ് ഐഡിയ നിങ്ങൾ രൂപീകരിക്കുക.അതിന്റെ സാധ്യതകൾ,ചിലവുകൾ,മറ്റെല്ലാ മേഖലകളെ കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരു പ്രോജക്ട് തയാറാക്കി അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കുക.ആശയം കാമ്പുള്ളതാണെങ്കിൽ ബിസ്സിനസ്സിനായുള്ള മൂലധനം നിങ്ങൾക്കു ലഭിക്കും.അതിലൂടെ നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാം.
ലോക ബാങ്കിന്റെ കണക്കനുസരിച്ച് ഓരോ മാസവും 10 ലക്ഷം പേരാണ് തൊഴിൽ മേഖലയിലെത്തുന്നത്.അതിനാൽ സ്റ്റാർട്ടപ് മിഷന് ഏറെ സാധ്യതയുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തുന്നു.സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ രാജ്യത്ത് സ്‌കിൽ ഡെവലൊപ്മെന്റ് ആൻഡ് എന്റർപ്രെണർഷിപ് മന്ത്രാലയം നിലവിലുണ്ട്.യുവ സംരംഭകർക്ക് പ്രോത്സാഹനം നൽകാനുള്ള സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിക്കായി 10000 കോടി രൂപയുടെ കേന്ദ്ര നിധി രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭാ അനുമതി നൽകിയിട്ടുണ്ട്.

 

indexനിങ്ങളുടെ ആശയങ്ങളെ വികസിപ്പിച്ച്  ഒരു ബിസ്സ്നസ്സ് സംരംഭമായി ഉയര്ത്തുന്നതിന്റെ വിവിധ ഘട്ടങ്ങളെയും  സാധ്യതകളെയും കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് ‘THE STARTUP HABIT ‘.ഫാദർ ഓഫ് ഇൻക്യൂബേഷൻ ഇൻ കേരള എന്നറിയപ്പെടുന്ന Dr കെ സി സി നായരുടെ അനുഭവങ്ങളും അഭിപ്രായങ്ങളുമാണ് പുസ്തകരൂപത്തിൽ Dr അരുൺ സുരേന്ദ്രൻ തയാറാക്കിയിരിക്കുന്നത്.സ്റ്റാർട്ടപ്പിനെ സാധ്യതകളെ  ഇന്ന് കാണുന്ന അവസ്ഥയിൽ വികസിപ്പിച്ചെടുത്തതിൽ കെ സി സി നായർക്ക് സുപ്രധാന പങ്കാണുള്ളത്.