ബാർ കോഴക്കേസിൽ മാണിക്കെതിരെ പുനഃരന്വേഷണം വേണ്ടെന്ന് വിജിലൻസ്.

single-img
12 July 2016

Bar kozha

ബാർ കോഴയിൽ മുൻമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്‌തനായി പ്രഖ്യാപിച്ച അന്വേഷണ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിജിലൻസ്. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് വിജിലൻസിന്റെ ലീഗൽ അഡ്വൈസർ ഇക്കാര്യം അറിയിച്ചത്. കേസിൽ മാണിക്കെതിരേ അന്വേഷണം നടത്തിയ ശേഷം സമർപ്പിച്ച ക്ലീൻചിറ്റ് റിപ്പോർട്ടിൽ വിജിലൻസ് ഉറച്ചു നിൽക്കുകയാണ്. തുടരന്വേഷണത്തിന്റെ ഒരു സാഹചര്യവും നിലവിലില്ല. പരാതിക്കാർ ആരെങ്കിലും കൂടുതൽ തെളിവുകൾ നൽകിയാലോ പുതിയ സാഹചര്യങ്ങൾ വന്നെങ്കിലോ മാത്രം വീണ്ടും അന്വേഷണം മതിയെന്നാണ് ലീഗൽ അഡ്വൈസർ നിലപാട് സ്വീകരിച്ചത്.

വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തേക്ക് ജേക്കബ് തോമസ് എത്തിയതിന് പിന്നാലെയാണ് ബാർ കോഴക്കേസിൽ വീണ്ടും അന്വേഷണം നടത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു