കടൽ മീനുകൾ മായുന്ന കാലം

single-img
12 July 2016

24THBIGFATFISH_1497446fകടലും,തീരവും,മുക്കുവന്റെ ജീവിതം മാത്രമല്ല ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ്.കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി തീർത്തതിൽ കേരളത്തിലെ മത്സ്യസമ്പത്തും ,നിഷ്കളങ്കതയുടെ പ്രതീകമായ മുക്കുവരുടെ ജീവിതവും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് കടൽ.ഇന്ത്യയിൽ ജനസംഖ്യയുടെ 35% ആളുകൾ മത്സ്യം ഉപയോഗിക്കുന്നു ,അതിൽ 15% ശതമാനത്തിലേറെ കേരളത്തിന്റെ വിഹിതമാണ്.കേരളത്തിലെ കടൽ തീരം വെറും 7.5% മാത്രമാണെങ്കിലും കടലും മലയാളികളുടെ ജീവിതവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ചാള പുളിയിട്ടു വെച്ചതും കപ്പപ്പുഴുക്കും എന്നു പറയുമ്പോൾ തന്നെ നാവിൽ നിന്നു വെള്ളം വരാത്ത മലയാളികൾ കുറവാണ്.പക്ഷെ ഇന്ന് ആ ചാള ഇറക്കുമതി ചെയ്‌യേണ്ട അവസ്ഥയാണ് നമ്മൾക്കുള്ളത്.150 കോടി രൂപയുടെ നഷ്‌ടമാണ്‌ മത്സ്യസമ്പത്തു കുറഞ്ഞതുമൂലം നമ്മക്ക് പ്രതിവർഷം ഉണ്ടാകുന്നത്.

 

[easy-tweet tweet=”2050 ആകുമ്പോൾ കടലിൽ വാണിജ്യമൂല്യമുള്ള മത്സ്യങ്ങൾ വിരളമാകും എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടൽ” user=”evartha” hashtags=”evartha,kerala,fish” url=” http://www.evartha.in/2016/07/12/423423-23.html”]

 

 

കാലിയാവുന്ന കടലും;നിറം മങ്ങുന്ന തീര ജീവിതവും …

കേരളത്തിൽ ഏകദേശം 1200 തരം കടൽ മത്സ്യങ്ങൾ ഉണ്ടെന്നാണ് കണക്ക്‌.700 ഇനം മത്സ്യങ്ങൾ ഓരോസീസണിലും സുലഭമായി ലഭിക്കുന്നുണ്ടായിരുന്നു പക്ഷെ ഇപ്പോൾ പല മത്സ്യങ്ങളെയും കാണാൻ ഇല്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.ചാകര വെറും കഥകൾ മാത്രമായി ഒതുങ്ങുമോ എന്നാണ് കേരളത്തിലെ മത്സ്യ തൊഴിലാളികളുടെ ആശങ്ക.കണ്ണൂർ മുതൽ തിരുവന്തപുരം വരെ 24 സ്ഥലങ്ങളിൽ രൂപപ്പെട്ടിരുന്നു ചാകര ഇപ്പോൾ തൃശ്ശൂർ,ആലപ്പുഴ,കൊല്ലം ജില്ലകളിലെ ഏതാനും സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങി.ചാകരയുടെ അടിസ്ഥാനഘടകമായ ചെളിത്തട്ടിന്റെ ശക്തി ഓരോ വർഷവും കുറഞ്ഞു വരുകയാണ്.കാലം തെറ്റിയുള്ള മൺസൂണും മറ്റു പ്രകൃതിമാറ്റങ്ങളും ചാകര ഇല്ലാതാക്കുന്നു.യന്ത്രവത്കൃത ബോട്ടുകൾ പ്രതിദിനം നാലായിരം ടണ്ണിലേറെ മത്സ്യ കുഞ്ഞുങ്ങളെ കോരിയെടുത്തു അന്യസംസ്ഥാനങ്ങളിലേക്കു കയറ്റുന്നു.വളം,കോഴിത്തീറ്റ നിർമാണത്തിനും ചെമ്മീൻ ഫാമുകളിൽ തീറ്റക്കും വേണ്ടിയാണിത് .ഒരു ബോട്ട് ഒരു ദിവസം 2000 കിലോ പൊടിമീൻ പിടിക്കുന്നുണ്ടെന്നാണ് കണക്ക്‌ .ഇതു കേരളത്തിന്റെ മത്സ്യ സമ്പത്തു കുറയുന്നതിന് കാരണമാകുന്നു.നാടൻ മത്തി കിട്ടാൻ ഇല്ലാത്തതിനാൽ നമ്മൾ ഒമാൻ മത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് . മത്തിയുടെ കലവറയായിരുന്ന കേരളത്തിന് വേറെ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് പരിതാപകരമാണ് .

2050 ആകുമ്പോൾ കടലിൽ വാണിജ്യമൂല്യമുള്ള മത്സ്യങ്ങൾ വിരളമാകും എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടൽ .1950 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 30%നത്തോളം വാണിജ്യ മൂല്യമുള്ള മത്സ്യങ്ങൾ കുറയുന്നതായി കാണാൻ സാധിക്കും .

തിരിച്ചുകൊണ്ടുവരാം കടൽ പ്രതാപം …

ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടുകയും നമ്മുടെ ചൂക്ഷണം അവസാനിപ്പിക്കുകയും ചെയ്താൽ നിറം മങ്ങിയ കടലിന്റെ പ്രതാപം തിരിച്ചു കൊണ്ടുവരാൻ സാധിക്കും.അതിനായി ആദ്യം നമ്മുടെ ചൂക്ഷണ മനോഭാവമാണ് അവസാനിപ്പിക്കേണ്ടത് .